Tuesday, May 11, 2021
Home Gulf Kuwait കുവൈത്തിൽ സർക്കാർ മേഖലയിൽ നിന്നും വിരമിക്കുന്ന വിദേശികളുടെ തൊഴിൽ ആനുകൂല്യങ്ങൾ നൽകുന്നത് നാട്ടിലേക്ക് മടങ്ങുമ്പോൾ മാത്രം

കുവൈത്തിൽ സർക്കാർ മേഖലയിൽ നിന്നും വിരമിക്കുന്ന വിദേശികളുടെ തൊഴിൽ ആനുകൂല്യങ്ങൾ നൽകുന്നത് നാട്ടിലേക്ക് മടങ്ങുമ്പോൾ മാത്രം

കുവൈത്ത് സിറ്റി: രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിരമിക്കുന്ന വിദേശികളുടെ സേവനാനന്തര ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് മടങ്ങുമ്പോള്‍ മാത്രം മതിയെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍. ഇത്തരം ജീവനക്കാര്‍ സ്വകാര്യ മേഖലയിലേക്കോ കുടുംബ വിസയിലേക്കോ മാറിയാലും കുവൈത്തിലെ താമസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. ഇത് സംബന്ധിച്ചു ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കമ്മീഷന്‍ കര്‍ശന നിര്‍ദശം നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിര്‍ദേശം നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് കര്‍ശനമായി നടപ്പിലാക്കുന്നത്.

 

Most Popular