Friday, May 7, 2021
Home Gulf Kuwait കുവൈത്തില്‍ ഒരു വര്‍ഷത്തിനിടെ 1934 പേര്‍ ലഹരിമുക്ത ചികിത്സ നേടി

കുവൈത്തില്‍ ഒരു വര്‍ഷത്തിനിടെ 1934 പേര്‍ ലഹരിമുക്ത ചികിത്സ നേടി

കുവൈത്ത് സിറ്റി: രാജ്യത്ത് ഒരു വര്‍ഷത്തിനിടെ വിദേശികളടക്കം 1934 പേരെ ലഹരിമുക്ത ചികിത്സ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ്. ഇതില്‍ 1619 പേര്‍ കുവൈത്തികളും 315 പേര്‍ വിദേശികളുമാണ്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ മയക്കുമരുന്നിന് അടിമകളായവരില്‍ എഴുപത്തിയഞ്ച് ശതമാനം പേരും 28 വയസ്സിന് താഴെയുള്ളവരാണ്. 41 ശതമാനത്തിന്റെ പ്രായം 16നും 20നും ഇടയിലുമാണ്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കര്‍ശനമായ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും ഗള്‍ഫ് മേഖലയില്‍ ആദ്യമായി ഹെറോയിന്‍ ആസക്തി കേസുകള്‍ക്കുള്ള ചികിത്സയായ ”സുബോക്‌സോണ്‍” അവതരിപ്പിച്ചത് കുവൈത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Most Popular