Tuesday, July 27, 2021
Home News Kerala കേരളത്തില്‍ നിന്ന് കുവൈത്തിലേക്ക് ആഗസത് 10 മുതല്‍ വിമാന സര്‍വീസ്

കേരളത്തില്‍ നിന്ന് കുവൈത്തിലേക്ക് ആഗസത് 10 മുതല്‍ വിമാന സര്‍വീസ്

കുവൈത്ത് സിറ്റി: ആഗസ്ത് 10 മുതല്‍ 24 വരെ താല്‍ക്കാലിക വിമാന സര്‍വീസ് ആരംഭിക്കുന്നതിനായി ഇന്ത്യയും കുവൈത്തും തമ്മില്‍ കരാറിലെത്തി. കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് കുവൈത്ത് ഡിജിസിഎ അംഗീകാരം നല്‍കിയതോടെയാണ് താല്‍ക്കാലികമായെങ്കിലും വിമാന സര്‍വീസ് ആരംഭിക്കുന്നതിന് വഴി തെളിഞ്ഞത്. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാവും.

കേരളത്തിലേക്ക് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, എന്നിവക്കു പുറമേ വിജയവാഡ, ഗയ, ന്യൂഡല്‍ഹി, അമൃതസര്‍, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ജയ്പൂര്‍, മംഗളൂരു എന്നിവടങ്ങളിലേക്കും സര്‍വീസ് ഉണ്ടാകും.

ഇരുരാജ്യങ്ങളിലെയും വ്യോമയാന വകുപ്പ് മേധാവികള്‍ തമ്മില്‍ ജൂലൈ 28ന് നടന്ന വെര്‍ച്വല്‍ യോഗത്തിലാണ് താല്‍ക്കാലിക വിമാന സര്‍വീസ് സംബന്ധിച്ച് ധാരണയായത്. ഇതനുസരിച്ച് ഇരു രാജ്യങ്ങളിലെയും വിമാനകമ്പനികള്‍ക്ക് ആഗസ്ത് 10 മുതല്‍ 24 വരെ പ്രതിദിനം 500 സീറ്റുകള്‍ വീതം അനുവദിക്കും. കുവൈത്ത് എയര്‍വേയ്സിന് 300 സീറ്റുകളും, ജസീറ എയര്‍വേയ്സിന് 200 സീറ്റുകളും എന്ന തോതിലാണ് കുവൈത്ത് ഡി.ജി.സി.എ സീറ്റുകള്‍ വീതിച്ചത്. കുവൈത്തില്‍ താമസാനുമതിയുള്ള ഇന്ത്യക്കാര്‍, ഇന്ത്യയില്‍ കഴിയുന്ന കുവൈത്ത് പൗരന്മാര്‍ എന്നിവര്‍ക്ക് കുവൈത്തിലേക്ക് യാത്ര ചെയ്യാം.

കുവൈത്തില്‍ താമസാനുമതിയുള്ള ഇന്ത്യക്കാര്‍, ഇന്ത്യയില്‍ കഴിയുന്ന കുവൈത്ത് പൗരന്മാര്‍ എന്നിവര്‍ക്ക് കുവൈത്തിലേക്ക് യാത്ര ചെയ്യാം. ഇന്ത്യയിലേക്ക് പ്രവേശനാനുമതി ഉള്ള കുവൈത്ത് പൗരന്മാര്‍, കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ എന്നിവര്‍ക്കാണ് ഇന്ത്യയിലേക്ക് പോവാന്‍ കഴിയുക. എയര്‍ലൈന്‍സുകള്‍ക്ക് വെബ്സൈറ്റുകള്‍ വഴിയും ട്രാവല്‍ ഏജന്‍സികള്‍ വഴിയും ടിക്കറ്റ് വില്‍പ്പന നടത്താനും കരാര്‍ അനുമതി നല്‍കുന്നുണ്ട്.

Most Popular