Thursday, July 29, 2021
Home Gulf Kuwait ഇ​ന്ത്യ​ക്കാ​ര​നാ​യ ഡെ​ലി​വ​റി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

ഇ​ന്ത്യ​ക്കാ​ര​നാ​യ ഡെ​ലി​വ​റി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ക്കാ​ര​നാ​യ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​ൻ കു​​വൈ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സ്വദേശിയായ പ്രതി പി​ടി​യി​ൽ. കു​വൈ​ത്ത്​ പൗ​ര​െൻറ വീ​ട്ടി​ലാ​ണ്​ സാ​ധ​നം എ​ത്തി​ക്കാ​ൻ പോ​യ ബാ​ഷ ശൈ​ഖ്​ (41) എ​ന്ന ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട​ത്. അ​ക്ര​മ​ത്തി​ന്​ ശേ​ഷം ഒ​ളി​വി​ൽ പോ​യ, വീ​ട്ടു​ട​മ​യു​ടെ 27കാ​ര​നാ​യ മ​ക​നാ​ണ് പി​ടി​യി​ലാ​യ​ത്.

പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ്​ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്. വീ​ട്ടി​ൽ ര​ക്​​ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ഇ​രു​മ്പു​വ​ടി കൊ​ണ്ട്​ ത​ല​ക്ക്​ അ​ടി​യേ​റ്റ​താ​ണ്​ മ​ര​ണ​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

Most Popular