Saturday, July 24, 2021
Home Gulf Kuwait കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം കുവൈത്തിലും കണ്ടെത്തി

കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം കുവൈത്തിലും കണ്ടെത്തി

കുവൈത്ത് സിറ്റി: കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം കുവൈത്തിലും കണ്ടെത്തി. ഡെല്‍റ്റ വകഭേദം എന്നറിയപ്പെടുന്ന ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. മന്ത്രാലയത്തിൻ‌റെ മേൽനോട്ടത്തിൽ വൈറസ് ജനിതക പരിശോധന നടത്തിവരുന്നുണ്ട്. വൈറസ് വകഭേദം മനസ്സിലാക്കുന്നതിനാണ് അത്. അത്തരം പരിശോധനയിലാണ് ഡെൽറ്റ സാന്നിധ്യം കണ്ടെത്തിയത്. കുവൈത്തിലേക്ക് ഇന്ത്യയില്‍നിന്ന് യാത്രാവിമാനങ്ങള്‍ നിര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് ഈ വൈറസ് എത്തിയിരിക്കാന്‍ സാധ്യത കുറവാണ്.

Most Popular