Wednesday, May 12, 2021
Home Gulf Kuwait ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ കുവൈത്തില്‍ എത്തി

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ കുവൈത്തില്‍ എത്തി

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിര്‍മിച്ച 200,000 ഡോസ് ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രസെനെക്ക കോവിഡ് വാക്സിന്‍ ഇന്ന് പുലര്‍ച്ചയോടെ കുവൈത്തിലെത്തി. ഒരു ലക്ഷത്തോളം പേര്‍ക്ക് ഇതോടെ വാക്സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ‘ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹാര്‍ദ്ദത്തെയും ശക്തമായ ബന്ധത്തെയും വിലമതിക്കുന്നു’ എന്ന് കുവൈത്തില്‍ വാക്സിന്‍ എത്തിയ വിവരം പങ്കുവെച്ചുകൊണ്ട് വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കര്‍ ട്വിറ്റ് ചെയ്തു.

ഫാര്‍മസ്യൂട്ടിക്കല്‍ ആന്റ് ഹെര്‍ബല്‍ മെഡിസിന്‍ രജിസ്‌ട്രേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സംയുക്ത സാങ്കേതിക സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര ഉപയോഗത്തിനായി വാക്‌സിന്‍ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ടെന്ന് ഡ്രഗ് ആന്‍ഡ് ഫുഡ് കണ്‍ട്രോള്‍ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബദര്‍ വ്യക്തമാക്കിയിരുന്നു.

Most Popular