Friday, August 6, 2021
Home Gulf Kuwait കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞവർക്ക് 2021 മുതൽ ഇക്കാമ പുതുക്കി നൽകില്ല

കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞവർക്ക് 2021 മുതൽ ഇക്കാമ പുതുക്കി നൽകില്ല

കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ, ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് തത്തുല്യയോഗ്യത ഇല്ലാത്ത വിദേശികൾക്ക് ഇനി മുതൽ തൊഴിൽ കരാർ പുതുക്കി നൽകില്ലെന്ന് മാനവവിഭവ ശേഷി സമിതി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ വ്യക്തമാക്കി. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത് 2021 ജനുവരി ഒന്ന് മുതലാണ്.

തൊഴിൽ നിയമത്തിലെ 552/2018 ലെ 29ാം ഖണ്ഡികയിൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ്. രാജ്യത്തെ സ്വദേശി വിദേശി ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ ഇത് സംബന്ധിച്ച വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത് ഇപ്പോഴാണ്. മലയാളികൾ അടക്കം ആയിരക്കണക്കിന് വിദേശികൾക്ക് ഇത് കനത്ത തിരിച്ചടിയാകും.

Most Popular