കുവൈത്ത് സിറ്റി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്കായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈത്ത് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനം ജൂണ്‍ 12ന് കൊച്ചിയിലേക്ക് തിരിക്കും. കുവൈത്ത് എയര്‍വേസുമായി സഹകരിച്ച് പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാന സര്‍വീസാണ് ഇത്.
വിമാന സര്വീസിനാവശ്യമായുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതികള്‍ ഇതിനകം തന്നെ ലഭ്യമായിക്കഴിഞ്ഞിട്ടുണ്ട്. രോഗികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍, സന്ദര്‍ശക വിസയില്‍ വന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്നവര്‍, വിവിധ പരീക്ഷകള്‍ക്കായി നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധിയാളുകളാണ് രാജ്യാന്തര സര്‍വീസുകള്‍ മുടങ്ങിയതിന്റെ ഭാഗമായി കുവൈത്തില്‍ കുടുങ്ങിയിരിക്കുന്നത്.
വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യാ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള വിമാന സര്‍വ്വീസുകളുടെ അപര്യാപ്തത മൂലം നിരവധിയാളുകള്‍ നാട്ടിലേക്ക് മടങ്ങുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കല കുവൈത്തിന്റെ നേതൃത്വത്തില്‍ ചാര്‍ട്ടേഡ് വിമാനത്തിനായി ശ്രമിച്ചതെന്നും, കൂടുതല്‍ ആളുകളെ നാട്ടിലെത്തിക്കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും കല കുവൈത്ത് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്, ജനറല്‍ സെക്രട്ടറി സി കെ നൗഷാദ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.