Thursday, August 5, 2021
Home Gulf Kuwait 99 ദിനാറിന് കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് ചാര്‍ട്ടര്‍ വിമാനം

99 ദിനാറിന് കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് ചാര്‍ട്ടര്‍ വിമാനം

കുവൈത്ത്: 99 ദിനാറിനു കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കെകെഎംഎ ചാര്‍ട്ടര്‍ വിമാനം ഏര്‍പ്പെടുത്തുന്നു. കോവിഡിന്റെ പ്രതിസന്ധിയില്‍പെട്ട് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് കുറഞ്ഞ നിരക്കില്‍ വിമാനം ഒരുക്കുന്നത്. രോഗികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍, താല്‍ക്കാലിക വിസയില്‍ എത്തി തിരിച്ചുപോകാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും .

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഇന്ത്യന്‍ എംബസിയുടെയും അംഗീകാരത്തിന് വിധേയമായി ജൂണ്‍ 18നും 24നും ഇടയിലുള്ള ഏതെങ്കിലും ദിവസത്തില്‍ യാത്ര സാധ്യമാക്കുന്നതിനാണ് ശ്രമിക്കുന്നത്. ഈ സമയപരിധിയില്‍ യാത്രചെയ്യുവാന്‍ തീരുമാനിച്ചവര്‍ക്ക് http://tiny.cc/kkma എന്ന ലിങ്കുവഴി വിവരങ്ങള്‍ സമര്‍പ്പിച്ചു പേര് രജിസ്റ്റര്‍ ചെയ്യാം. ക്വാരന്റീന്‍ സംബന്ധിച്ച് കേന്ദ്ര, കേരള സര്‍ക്കാരുകളുടെ നിബന്ധനകള്‍ ബാധകമായിരിക്കും.

കുവൈത്തില്‍ നിന്നു കേരളത്തിലേക്കു ചാര്‍ട്ടര്‍ വിമാനം പുറപ്പെട്ട ആദ്യദിവസം തന്നെ കോഴിക്കോട്ടേക്കുള്ള വിമാനം കെകെഎംഎ സാധ്യമാക്കിയിരുന്നു. കൂടാതെ കെകെഎംഎ വഴി രജിസ്റ്റര്‍ ചെയ്ത ധാരാളം യാത്രക്കാരെ തുടര്‍ദിവസങ്ങളില്‍ കൊച്ചി കണ്ണൂര്‍ വിമാനങ്ങളില്‍ അയക്കുവാനും സംഘടനക്ക് കഴിഞ്ഞതായി സംഘടന വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

kkma charter flight from kuwait to kozhikkode for 99 dinar


 

Most Popular