കുവൈത്ത്സിറ്റി: കുവൈത്തില്‍ ഇന്ന് 814 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇന്ന് ഏഴ് പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 763 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8,220 പേരാണ്.
107 പേര് തീവ്രപരിചരണത്തില്‍ കഴിയുന്നു. അതേസമയം, ഇന്ന് 807 പേര് കൂടി കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 114,923 ആയി.