Tuesday, June 22, 2021
Home Gulf Kuwait സൗ​ദി​യി​ലെ വെ​ട്ടു​കി​ളി സാ​ന്നി​ധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ കുവൈത്ത് കൃ​ഷി​വ​കു​പ്പ് ജാഗ്രതയില്‍

സൗ​ദി​യി​ലെ വെ​ട്ടു​കി​ളി സാ​ന്നി​ധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ കുവൈത്ത് കൃ​ഷി​വ​കു​പ്പ് ജാഗ്രതയില്‍

കുവൈത്ത് സിറ്റി: അയല്‍രാജ്യമായ സൗദിയില്‍ വെട്ടുകിളികളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ കുവൈത്ത് കാര്‍ഷിക, മത്സ്യവിഭവ അതോറിറ്റി ജാഗ്രതയില്‍. കാറ്റ് കുവൈത്ത് ദിശയിലേക്ക് വീശുന്നതിനാല്‍ മൂന്നുദിവസത്തിന് ശേഷം ഇവ കുവൈത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യത തള്ളാനാവില്ല. സൗദിയിലെ സുല്‍ഫി പ്രവിശ്യയിലാണ് രണ്ടുദിവസം മുമ്ബ് വെട്ടുകിളിക്കൂട്ടം കണ്ടെത്തിയത്. കുവൈത്തില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് സുല്‍ഫി പ്രവിശ്യ.

കാറ്റ് ശക്തമല്ലാത്തതിനാല്‍ കുവൈത്തിലേക്ക് കടക്കാന്‍ സാധ്യത കുറവാണെങ്കിലും അധികൃതര്‍ ജാഗ്രതയിലാണ്. ആരെങ്കിലും വെട്ടുകിളി സാന്നിധ്യം കണ്ടാല്‍ (പ്രത്യേകിച്ച് കൃഷിയിടങ്ങളില്‍) ഫോട്ടോയും വിഡിയോയും എടുത്ത് അധികൃതരെ അറിയിക്കണം. അതോറിറ്റിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയോ വാട്‌സ്ആപ്പിലൂടെയോ അറിയിക്കാം. വഫ്‌റ ഭാഗത്തുള്ളവര്‍ 50314455 എന്ന വാട്‌സ്ആപ് നമ്ബറിലും മറ്റു ഭാഗത്തുള്ളവര്‍ 97982998 എന്ന നമ്ബറിലുമാണ് അറിയിക്കേണ്ടത്.

Most Popular