Saturday, July 31, 2021
Home Gulf Kuwait കു​വൈ​ത്ത്​ എ​യ​ര്‍​വേ​​സ്- ജ​നീ​വ​ വി​മാ​ന സ​ര്‍​വി​സു​ക​ള്‍ നാളെ മുതൽ

കു​വൈ​ത്ത്​ എ​യ​ര്‍​വേ​​സ്- ജ​നീ​വ​ വി​മാ​ന സ​ര്‍​വി​സു​ക​ള്‍ നാളെ മുതൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ എ​യ​ര്‍​വേ​​സ്​ ജ​നീ​വ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വി​സു​ക​ള്‍ വെ​ള്ളി​യാ​ഴ്​​ച പു​ന​രാ​രം​ഭി​ക്കും. 12 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ കു​വൈ​ത്തി​ല്‍​നി​ന്ന്​ നേ​രി​ട്ട്​ വി​മാ​ന സ​ര്‍​വി​സി​ന്​ മ​ന്ത്രി​സ​ഭ അനുമതി നൽകിയിരുന്നു.
കു​വൈ​ത്തി​ല്‍​നി​ന്ന്​ വേ​ന​ലി​ല്‍ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​വ​ധി​യാ​ഘോ​ഷ​ത്തി​ന്​​ സ്വ​ദേ​ശി​ക​ള്‍ പോ​കാ​റു​ണ്ട്. വി​മാ​ന സ​ര്‍​വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ ഇ​വ​ര്‍​ക്ക്​ സ​ന്തോ​ഷ​ക​ര​മാ​ണ്. അ​തേ​സ​മ​യം, വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ മു​മ്ബ്​ അ​വ​ര്‍​ക്ക്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ല.കു​വൈ​ത്തി​ല്‍​നി​ന്ന്​ പോ​കാ​മെ​ങ്കി​ലും തി​രി​ച്ചു​വ​രാ​ന്‍ ക​ഴി​യാ​ത്ത​താ​ണ്​ പ്ര​ശ്​​നം.

അതേസമയം കു​വൈ​ത്ത്​ എ​യ​ര്‍​വേ​​സ്​ ല​ണ്ട​ന്‍ സ​ര്‍​വി​സ്​ ആ​ഴ്​​ച​യി​ല്‍ മൂ​ന്നാ​ക്കി വ​ര്‍​ധി​പ്പി​ക്കു​ന്നു. ജൂ​ലൈ പ​ത്തു​മു​ത​ല്‍ ശ​നി, ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​ര്‍​വി​സ്​ ഉ​ണ്ടാ​കു​ക. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ നി​ര്‍​ത്തി​വെ​ച്ച സ​ര്‍​വി​സു​ക​ള്‍ ജൂ​ണ്‍ 17നാ​ണ്​ പു​ന​രാ​രം​ഭി​ച്ച​ത്.

Most Popular