News Flash
X
കുവൈത്ത് എയര്‍വെയ്‌സില്‍ നിന്ന് 1500 പ്രവാസി ജീവനക്കാരെ പിരിച്ചുവിടും

കുവൈത്ത് എയര്‍വെയ്‌സില്‍ നിന്ന് 1500 പ്രവാസി ജീവനക്കാരെ പിരിച്ചുവിടും

personmtp rafeek access_timeThursday May 28, 2020
HIGHLIGHTS
കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് 1500ഓളം പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് എയര്‍വെയ്‌സ്.

കുവൈത്ത് സിറ്റി: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് 1500ഓളം പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് എയര്‍വെയ്‌സ്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയാവും. എല്ലാ ഡിപാര്‍ട്ട്‌മെന്റുകളിലെയും ജീവനക്കാര്‍ പിരിച്ചുവിടപ്പെടുന്നവരില്‍പ്പെടും.

7800 ജീവനക്കാരുള്ള വിമാന കമ്പനിയില്‍ 1,350 പേരാണ് കുവൈത്തികള്‍. കൊറോണ വ്യാപനം വരുന്നതിന് മുമ്പ്, ഈ വര്‍ഷം 1000 പേരെ കൂടി പുതുതായി ജോലിക്കെടുക്കാന്‍ ഇരിക്കുകയായിരുന്നു കുവൈത്ത് എയര്‍വെയ്‌സ്.

Kuwait Airways to lay off 1,500 expat workers

 

SHARE :
folder_openTags
content_copyCategory