Sunday, June 20, 2021
Home Gulf Kuwait കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച മലയാളികളില്‍ ആദ്യസംഘം ഇന്നെത്തും

കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച മലയാളികളില്‍ ആദ്യസംഘം ഇന്നെത്തും

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച് ക്യാംപുകളില്‍ കഴിയുന്ന മലയാളികളുടെ ആദ്യ സംഘം ഇന്ന് നാട്ടിലേക്ക് മടങ്ങും. ജസീറ എയര്‍വേയ്‌സ് വിമാനത്തില്‍ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമാണ് സര്‍വീസ്. കൊച്ചിയിലേക്ക് ബുധനാഴ്ചയും സര്‍വീസ് ഉണ്ടാകും

പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്തിനായി കുവൈത്ത് സര്‍ക്കാരാണ് വിമാനം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച വിജയവാഡ, ലഖ്‌നോ എന്നിവിടങ്ങളിലേക്കു 425 പ്രവാസികളെ തിരിച്ചെത്തിച്ചിരുന്നു. കേരളത്തിലേക്കുള്ള ആദ്യവിമാനം ഇന്ന് കുവൈത്ത് സമയം 12:30 നു കോഴിക്കോട്ടേക്ക് പുറപ്പെടും . തൊട്ടു പിറകെ 3.30-ന് കൊച്ചിയിലേക്കും വിമാനമുണ്ട്.

ജയ്പൂര്‍,അഹമ്മദാബാദ്, അമൃതസര്‍ എന്നിവിടങ്ങളിലേക്കും ഈ ആഴ്ച പൊതുമാപ്പ് വിമാന സര്‍വീസ് ഉണ്ടാകുമെന്നാണ് വിവരം. കുവൈത്തില്‍ പൊതുമാപ്പ് ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചു കൊണ്ട് വരന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ആറായിരത്തിലേറെ ഇന്ത്യക്കാരാണ് ഏപ്രിലില്‍ കുവൈത്ത് അനുവദിച്ച ഒരുമാസത്തെ പൊതുമാപ്പിന്റെ ഇളവില്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങി വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. ക്യാമ്പുകളില്‍ ഇവര്‍ കടുത്ത ദുരിതം അനുഭവിക്കുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.


 

Most Popular