News Flash
X
കുവൈത്തില്‍ പുതിയ രണ്ട് എണ്ണപ്പാടങ്ങള്‍ കണ്ടെത്തി

കുവൈത്തില്‍ പുതിയ രണ്ട് എണ്ണപ്പാടങ്ങള്‍ കണ്ടെത്തി

personSJ access_timeTuesday January 5, 2021
HIGHLIGHTS
ഗ്രേറ്റ് ബര്‍ഗനിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം.

കുവൈത്ത് സിറ്റി: കുവൈറ്റ് ഓയില്‍ കമ്പനിയ്ക്കായി (കെഒസി) രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് രണ്ട് പുതിയ എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയതായി കുവൈറ്റ് എണ്ണ മന്ത്രിയും വൈദ്യുതി, ജലമന്ത്രിയുമായ ഡോ. മുഹമ്മദ് അല്‍ ഫാരിസ് അറിയിച്ചു. ഗ്രേറ്റ് ബര്‍ഗനിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായും രണ്ടാമത്തേത് വടക്കന്‍ കുവൈത്തിലെ അല്‍-ഖാഷാനിയയിലാണെന്നും കുവൈറ്റ് ന്യൂസ് ഏജന്‍സിക്ക് (കുന) നല്‍കിയ പ്രസ്താവനയില്‍ മന്ത്രി അല്‍ ഫാരിസ് വ്യക്തമായി.

SHARE :
folder_openTags
content_copyCategory