Thursday, July 29, 2021
Home Gulf Kuwait ​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക് കാ​ര്‍​ഷി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യാ​ന്‍ അനുമതി

​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക് കാ​ര്‍​ഷി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യാ​ന്‍ അനുമതി

കുവൈത്ത് സിറ്റി: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക് കാ​ര്‍​ഷി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യാ​ന്‍ അനുമതി. കൊ​റോ​ണ എ​മ​ര്‍​ജ​ന്‍​സി ക​മ്മി​റ്റിയാണ് അനുമതി നൽകിയിരിക്കുന്നത്. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ വി​ദേ​ശ​ത്തു​നി​ന്ന്​ കൊ​ണ്ടു​വ​രാ​ന്‍ പ്ര​ത്യേ​ക അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന്​ കു​വൈ​ത്ത്​ ഫാ​ര്‍​മേ​ഴ്​​സ്​ യൂ​നി​യ​ന്‍ മേ​ധാ​വി അ​ബ്​​ദു​ല്ല അ​ല്‍ ദ​മാ​ക്​ സ​ര്‍​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ബി​ല്‍ സ​ലാ​മ ഒാ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്​​ഫോം വ​ഴി ആ​രോ​ഗ്യ സു​ര​ക്ഷ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ്​ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രേ​ണ്ട​ത്. ജോ​ലി​ക്കാ​രു​ടെ ക്ഷാ​മം കാ​ര​ണം കു​വൈ​ത്തി​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ലയിൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണ്. വി​ള​വെ​ടു​ക്കാ​ന്‍ ആ​ളി​ല്ലാ​ത്തി​നാ​ല്‍ കൃ​ഷി ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ന​ശി​ക്കു​ന്ന സ്ഥി​തി​യു​ണ്ടെ​ന്നാ​ണ്​ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍. നേ​ര​ത്തേ 30 ജോ​ലി​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്ന ഫാ​മു​ക​ളി​ല്‍ അ​ഞ്ചു​മു​ത​ല്‍ എ​ട്ടു​വ​രെ ആ​ളു​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്.

 

Most Popular