Tuesday, June 22, 2021
Home Gulf Kuwait കുവൈത്തില്‍ ലൈസന്‍സ് ഇല്ലാത വാഹനമോടിച്ചതിന് 41 കൗമാരക്കാര്‍ പിടിയില്‍

കുവൈത്തില്‍ ലൈസന്‍സ് ഇല്ലാത വാഹനമോടിച്ചതിന് 41 കൗമാരക്കാര്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലൈസന്‍സ് ഇല്ലാത വാഹനമോടിച്ചതിന് ഒരാഴ്ചക്കിടെ 41 കൗമാരക്കാരെ അറസ്റ്റ് ചെയ്തു. ഡ്രൈവിങ്ങ് ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍, റെഡ് സിഗ്നല്‍ ലംഘിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. മൊത്തം 69 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊത്തം 22,142 ഗതാഗത നിയമലംഘനങ്ങളാണ് ഇത് വരെ രേഖപ്പെടുത്തിയത്. 23 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഗതാഗത പരിശോധനക്കിടെ പിടിയിലായ 12 പിടികിട്ടാപ്പുള്ളികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

Most Popular