
കുവൈത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക്
HIGHLIGHTS
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
കുവൈത്ത് സിറ്റി: ബ്രിട്ടനില്‍നിന്ന് കുവൈത്തിലേക്കും കുവൈത്തില്‍നിന്ന് തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ഇന്ന് മുതല്‍ വിലക്ക്. പുലര്‍ച്ച നാലു മുതല്‍ വിലക്ക് നിലവില്‍ വന്നു. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
വിലക്ക് പ്രാബല്യത്തിലാവുന്നതിന് മുമ്പയി രണ്ട് വിമാനങ്ങളില്‍ ബ്രിട്ടനില്‍നിന്ന് കുവൈത്തികളെ കൊണ്ടുവന്നു. വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തിയ ശേഷം ഇവരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.