Saturday, April 10, 2021
Home Gulf കസാകിസ്‌താനില്‍ നിന്നുള്ള പക്ഷി ഉല്‍പന്ന ഇറക്കുമതിക്ക് കുവൈത്തില്‍ വിലക്ക്

കസാകിസ്‌താനില്‍ നിന്നുള്ള പക്ഷി ഉല്‍പന്ന ഇറക്കുമതിക്ക് കുവൈത്തില്‍ വിലക്ക്

കുവൈത്ത് സിറ്റി: കസാകിസ്‌താനില്‍ നിന്നുള്ള പക്ഷി ഉല്‍പന്ന ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പുതിയതും ശീതീകരിച്ചതുമായ മാംസങ്ങള്‍ക്കും മുട്ടക്കും വിലക്ക് ബാധകമാണ്. ഇറക്കുമതി ചെയ്യുന്ന പക്ഷി ഉല്‍പന്നങ്ങളില്‍ രോഗാണുബാധ കണ്ടെത്തിയാല്‍ തിരിച്ചയക്കുന്നതിനുള്ള ചെലവ് ഇറക്കുമതി ചെയ്യുന്നയാള്‍ വഹിക്കേണ്ടി വരുമെന്ന് കാര്‍ഷിക, മത്സ്യവിഭവ അതോറിറ്റി വ്യക്തമാക്കി. അതേസമയം, 70 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഊഷ്മാവില്‍ വേവിച്ച ഉല്‍പന്നങ്ങള്‍ക്ക് ഇളവുണ്ട്.

Most Popular