Saturday, July 24, 2021
Home Gulf Kuwait കുവൈത്തില്‍ കടുത്ത പ്രതിസന്ധി; ഒക്ടോബറിന് ശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാന്‍ പണമില്ലെന്ന് മന്ത്രി

കുവൈത്തില്‍ കടുത്ത പ്രതിസന്ധി; ഒക്ടോബറിന് ശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാന്‍ പണമില്ലെന്ന് മന്ത്രി

കുവൈത്ത് സിറ്റി: കുവൈത്ത് ട്രഷറിയില്‍ രണ്ട് ബില്ല്യന്‍ ദിനാര്‍ മാത്രമാണ് പണമായി ഉള്ളതെന്നും ഒക്ടോബറിന് ശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഇത് തികയില്ലെന്നും ധനമന്ത്രി ബറാക് അല്‍ ശീതാന്‍ പാര്‍ലമെന്റിനെ അറിയിച്ചു. രാഷ്ട്രീയ വടംവലി മൂലം ഇന്റര്‍നാഷനല്‍ ബോണ്ട് മാര്‍ക്കറ്റില്‍ നിന്ന് കടമെടുക്കുന്നത് തടസ്സപ്പെട്ടതാണ് ഈ പ്രതിസന്ധിക്ക് കാരണം.

മാസത്തില്‍ 1.7 ബില്ല്യന്‍ ദീനാര്‍ എന്ന രീതിയിലാണ് സര്‍ക്കാര്‍ ജനറല്‍ റിസര്‍വ് ഫണ്ടില്‍ നിന്ന് പിന്‍വലിക്കുന്നത്. എണ്ണ വില ഉയരുകയോ പ്രാദേശിക, അന്താരാഷ്ട്ര വിപണിയില്‍ നിന്ന് കടമെടുക്കുകയോ ചെയ്തില്ലെങ്കില്‍ ട്രഷറി ഉടന്‍ കാലിയാകുമെന്നാണ് ഇതിനര്‍ഥം.

കുവൈത്തില്‍ ഏത് നിയമവും പാസാകണമെങ്കില്‍ പാര്‍ലമെന്റില്‍ എംപിമാരുടെ അംഗീകാരം വേണം. സര്‍ക്കാര്‍ പൊതുസ്വത്ത് ദുര്‍വ്യയം ചെയ്യുകയാണെന്നാരോപിച്ച് വിദേശത്ത് നിന്ന് കടമെടുക്കുന്നത് തടയുകയാണ് പാര്‍ലമെന്റ്. ബോണ്ട് ഇഷ്യു ചെയ്യുന്നതിനുള്ള നിയമനിര്‍മാണത്തിന്റെ കരട് പാര്‍ലമെന്റ് ഫിനാന്‍സ് പാനലിന് തന്നെ തിരിച്ചയച്ചു. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പുതിയ റിപോര്‍ട്ട് സമര്‍പ്പിക്കുകയും അത് വോട്ടിനിടുകയും ചെയ്യും. 20 ബില്ല്യന്‍ ദീനാര്‍ കടമെടുക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിന്ന് തേടുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുവൈത്തിന്റെ ധന കമ്മി 69 ശതമാനം ഉയര്‍ന്ന് 5.64 ബില്ല്യനില്‍ എത്തിയിരുന്നു. മാര്‍ച്ച് 31ന് അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷം അത് ഇരട്ടിയിലേറെ വര്‍ധിച്ച് 14 ബില്ല്യന്‍ ദീനാറിലെത്തുമെന്നാണ് കരുതുന്നത്.

Kuwait can’t pay salaries beyond October, minister tells parliament

Most Popular