News Flash
X
പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് നിരോധിച്ച് കുവൈത്ത് സിറ്റി

പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് നിരോധിച്ച് കുവൈത്ത് സിറ്റി

personSJ access_timeWednesday October 21, 2020
HIGHLIGHTS
പത്തുവര്‍ഷം മുന്‍പുള്ള ഉത്തരവിനെ കര്‍ശനമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.

കുവൈത്ത് സിറ്റി: പരസ്യമായി വസ്ത്രം തൂക്കിയിടുന്നതിന് വിലക്കേര്‍പ്പെടുത്തി കുവൈത്ത് തലസ്ഥാന നഗരം. ലംഘനം കണ്ടെത്തിയ 16 കെട്ടിട സമുച്ചയങ്ങളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതായി കുവൈറ്റ് സിറ്റി ഗവര്‍ണര്‍ തലാല്‍ ഇല്‍ ഖാലെദ് അറിയിച്ചു. ”കെട്ടിടങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് പൊതുജനങ്ങളുടെ കാഴ്ച തടസ്സപ്പെടുത്തുന്നതാണ്. 2008ലെ തീരുമാനം അനുസരിച്ചാണ് കര്‍ശന നടപടിയെടുക്കുന്നത്” കുവൈത്ത് സിറ്റി ഗവര്‍ണര്‍ അറിയിച്ചു. ബാല്‍ക്കണികളില്‍ കാര്‍പ്പെറ്റുകളും അലങ്കാര കര്‍ട്ടണുകളും മറ്റും കഴുകി വിരിക്കുന്നതും വിലക്കിയിട്ടുണ്ട്. റോഡുകള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കും അഭിമുഖമായി തുണി കഴുകി ഉണക്കാന്‍ ഇടുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പത്തുവര്‍ഷം മുന്‍പുള്ള ഉത്തരവിനെ കര്‍ശനമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.

SHARE :
folder_openTags
content_copyCategory