News Flash
X
കുവൈത്തില്‍ ഇന്ന് 665 കോവിഡ് കേസുകള്‍; ഒമ്പതു മരണം

കുവൈത്തില്‍ ഇന്ന് 665 കോവിഡ് കേസുകള്‍; ഒമ്പതു മരണം

personmtp rafeek access_timeMonday May 25, 2020
HIGHLIGHTS
കുവൈത്തില്‍ ഇന്ന് 665 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 21,967 ആയി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 665 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 21,967 ആയി. ഒമ്പതു പേര്‍ കൂടി മരിച്ചു. മരിച്ചവരുടെ എണ്ണം 165 ആയതായി കുവൈത്ത് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.

സമ്പര്‍ക്കം മൂലമാണ് മുഴുവന്‍ പേര്‍ക്കും രോഗം ബാധിച്ചത്. ഇവരുടെ സമ്പര്‍ക്ക പട്ടിക പരിശോധിച്ചുവരികയാണ്. 148 സ്വദേശികള്‍, 195 ഇന്ത്യക്കാര്‍, 96 ഈജിപ്തുകാര്‍, 73 ബംഗ്ലാദേശികള്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗികളില്‍ 200 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ്. അല്‍ അഹ്‌മദി-192, അല്‍ ജഹ്‌റ-90, കാപിറ്റല്‍ സിറ്റി-55 എന്നിങ്ങനെയാണ് ബാക്കിയുള്ളവയുടെ കണക്ക്.

he Kuwaiti Ministry of Health announced that 665 persons more have tested positive for the novel coronavirus (Covid-19) in the past 24 hours, taking the overall count to 21,967.


 

SHARE :
folder_openTags
content_copyCategory