News Flash
X
103 തൊഴിലാളികള്‍ക്ക് കോവിഡ്; കുവൈത്തിലെ കോഓപറേറ്റീവ് സൊസൈറ്റി അടച്ചു

103 തൊഴിലാളികള്‍ക്ക് കോവിഡ്; കുവൈത്തിലെ കോഓപറേറ്റീവ് സൊസൈറ്റി അടച്ചു

personmtp rafeek access_timeSunday May 10, 2020
HIGHLIGHTS
103 തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുവൈത്തിലെ അല്‍ ഖാലിദിയ കോഓപറേറ്റീവ് സൊസൈറ്റി അടച്ചു.

ദോഹ: 103 തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുവൈത്തിലെ അല്‍ ഖാലിദിയ കോഓപറേറ്റീവ് സൊസൈറ്റി അടച്ചു. സൊസൈറ്റിയിലെ 230 തൊഴിലാളികളെ ദിവസങ്ങള്‍ക്കു മുമ്പ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിലാണ് 103 പേരുടെ റിസള്‍ട്ട് പോസ്റ്റീവായത്.

ആദ്യ കൊറോണ കേസ് കണ്ടെത്തിയതു മുതല്‍ തങ്ങള്‍ അണുനശീകരണം ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചുവന്നിരുന്നതായി സൊസൈറ്റി വിശദീകരിച്ചു. സൊസൈറ്റിയിലെ ചില ഷോപ്പുകള്‍ അടക്കുകയും ചെയ്തിരുന്നു. എന്നാല്‍, തുടര്‍ച്ചയായി രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ മാര്‍ക്കറ്റ് പൂര്‍ണമായും അടക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിച്ചത്.

പുതിയ കോവിഡ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എല്ലാ ജീവനക്കാര്‍ക്കും കൊറോണ ടെസ്റ്റ് നടത്താന്‍ ബോര്‍ഡ് ആരോഗ്യ വകുപ്പിനോട് അഭ്യര്‍ഥിച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സൊസൈറ്റിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചതായി ബോര്‍ഡ് അറിയിച്ചു.


 

SHARE :
folder_openTags
content_copyCategory