കുവൈത്ത് സിറ്റി: കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ 630 പേര്‍ക്ക്് കോവിഡ് സ്ഥിരീകരിച്ചു. 920 പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 33140 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 22162 ഉം ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ 105 പേര് ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9401 ആയി. 3218 പേരെയാണ് ഒരു ദിവസത്തിനിടെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതില്‍
24 മണിക്കൂറിനിടെ 4 പേരാണ് കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 273 ആയി.
നിലവില്‍ 10705 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 173 പേര്‍ക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങള്‍ ഉള്ളത്. രാജ്യത്ത് ഇതുവരെ 321502 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.
kuwait covid news update 09-06-20