കുവൈത്ത് സിറ്റി: ആഗസ്ത് 1 മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്ടറേറ്റ്. കുവൈത്ത് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
ഇന്ത്യക്കു പുറമേ യുഎഇ, ബഹ്റൈന്‍, ഒമാന്‍, ലബ്നാന്‍, ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത്, ബോസ്നിയ ഹെര്‍സഗോവിന, ശ്രീലങ്ക, പാകിസ്താന്, എത്യോപ്യ, യുകെ, തുര്‍ക്കി, ഇറാന്, നേപ്പാള്‍, സ്വിറ്റ്സര്‍ലന്റ്, ജര്‍മനി, അസര്ബൈജാന്, ഫിലിപ്പീന്‍സ് എന്നിവടങ്ങളിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നതെന്ന് ഡിജിസിഎ എയര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ അബ്ദുല്ല അല്‍ റാജിഹി പറഞ്ഞു. വിമാനങ്ങളുടെ ഷെഡ്യൂള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.