Sunday, September 19, 2021
Home Gulf Kuwait കുവൈത്ത് പ്രവാസി നാട്ടില്‍ നിര്യാതനായി

കുവൈത്ത് പ്രവാസി നാട്ടില്‍ നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടില്‍ നിര്യാതനായി. പോളൈത്തോട് സ്വദേശി കുരുമ്പേലില്‍ ശരീഫ് (73) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. കെഎന്‍പിസിയില്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. 23 കൊല്ലത്തോളം കെ.എന്‍.പി.സിയില്‍ ജോലി ചെയ്ത അദ്ദേഹം വിരമിച്ചതിനു ശേഷം മക്കളോടൊപ്പവും കുവൈത്തിലുണ്ടായിരുന്നു. കോവിഡിന് മുമ്പ് നാട്ടില്‍ പോയതാണ്.

തിരുവനന്തപുരം മണക്കാട് ബലവാന്‍ നഗര്‍ എംഎല്‍എ റോഡിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ 10.30ന് മണക്കാട് വലിയപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഭാര്യ: നഫീസ. മക്കള്‍: മഞ്ജു സുധീര്‍ (കുവൈത്ത്), സഞ്ജു ഷെരീഫ് (കുവൈത്ത്). മരുമക്കള്‍: സുധീര്‍, സൈനബ കബീര്‍ (കുവൈത്ത്).

Most Popular