Wednesday, May 12, 2021
Home Gulf Kuwait കുവൈത്തിലെ ഫ്രൈഡേ മാര്‍ക്കറ്റ് നാളെ തുറക്കും

കുവൈത്തിലെ ഫ്രൈഡേ മാര്‍ക്കറ്റ് നാളെ തുറക്കും

കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും പഴക്കമേറിയ ജനകീയ വിപണിയായ സൂഖ് അല്‍ ജുമുഅ (ഫ്രൈഡേ മാര്‍ക്കറ്റ്) നാളെ മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് പ്രവേശനം.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ഫ്രൈഡേ മാര്‍ക്കറ്റ് അടച്ചിട്ടത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശന നിയന്ത്രണത്തോടെ മാത്രമാവും ആദ്യഘട്ടത്തില്‍ പ്രവേശനം. ഫ്രൈഡേ മാര്‍ക്കറ്റില്‍ ശുചീകരണവും അണുനശീകരണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുവൈത്ത് സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂനയാണ് മാര്‍ക്കറ്റ് തുറക്കുന്നത്.

നാട്ടു ചന്തകളെ ഓര്‍മിപ്പിക്കുന്നതാണ് ശുവൈഖ് വ്യവസായ മേഖലക്ക് സമീപം അല്‍ റായിയില്‍ സ്ഥിതി ചെയ്യുന്ന ഈ തുറന്ന വിപണി. ആവശ്യത്തിനും ബജറ്റിനും അനുസരിച്ച് എല്ലാ തരം വസ്തുക്കളും ഇവിടെ ലഭ്യമാണ്.

Most Popular