കുവൈത്തില്‍ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം

fuel tank explosion in Kuwait

കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാവസായിക മേഖലയില്‍ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വ്യാവസായിക മേഖലയായ ഷുവൈഖ് പ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് സ്‌ഫോടനം സംഭവിച്ചത്. അതേസമയം ഒരാള്‍ക്ക് പരിക്കേറ്റതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഒരു വര്‍ക്ക് ഷോപ്പില്‍ ടാങ്ക് വെല്‍ഡിംഗ് ചെയ്യുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. 30 മീറ്ററോളം ടാങ്ക് തെറിച്ചുവീഴുകയും അത് ഒരു പാലത്തില്‍ ഇടിക്കുകയും ചെയ്തുവെന്ന് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് അറിയിച്ചു.