കുവൈത്ത് സിറ്റി: കോവിഡ് വാക്സിനേഷന്റെ ആദ്യ ഡോസ് കുവൈത്തില്‍ 20,000ത്തിലധികം ആളുകള്‍ സ്വീകരിച്ചുവെന്ന് ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസം മുമ്പാണ് രാജ്യവ്യാപകമായി വാക്സിനേഷന് പ്രചാരണം നടത്തിയത്. ഇതുവരെ കാല് ലക്ഷത്തോളം ആളുകള്‍ വാക്സിന് ലഭിക്കുന്നതിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.