Saturday, April 10, 2021
Home Gulf Kuwait വിദേശ വിദ്യാലയങ്ങളിലെ ക്ലാസുകളിലെ പരമാവധി കുട്ടികളുടെ എണ്ണം കുവൈത്ത് നിശ്ചയിച്ചു

വിദേശ വിദ്യാലയങ്ങളിലെ ക്ലാസുകളിലെ പരമാവധി കുട്ടികളുടെ എണ്ണം കുവൈത്ത് നിശ്ചയിച്ചു

കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശ വിദ്യാലയങ്ങളില്‍ ഓരോ ക്ലാസിലും ഉള്‍ക്കൊള്ളാവുന്ന കുട്ടികളുടെ പരമാവധി എണ്ണം നിശ്ചയിച്ചു. ഇന്ത്യ, ഫിലിപ്പീന്‍സ്, പാക്കിസ്ഥാന്‍, ഇറാന്‍ സ്‌കൂളുകളിലെ കെജി വിഭാഗത്തില്‍ പരമാവധി 30 കുട്ടികളും മറ്റ് ക്ലാസുകളില്‍ 40 കുട്ടികളെയും ഉള്‍ക്കൊള്ളിക്കാവുന്നതാണ്. എന്നാല്‍ ബ്രിട്ടിഷ്, ഫ്രഞ്ച് സ്‌കൂളുകളില്‍ കെജി വിഭാഗത്തില്‍ 25ഉം മറ്റ് ക്ലാസുകളില്‍ 30 കുട്ടികള്‍ക്കും പ്രവേശനം നല്‍കാവുന്നതാണ്. അമേരിക്കന്‍, ബൈലിംഗ്വല്‍ സ്‌കൂളുകളില്‍ ഒരു ക്ലാസില്‍ 25 കുട്ടികളെ ഉള്‍ക്കൊള്ളിക്കാം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ സ്‌പെഷല്‍ ആന്‍ഡ് സ്‌പെസിഫിക് എജ്യുക്കേഷന്‍ വിഭാഗം അസി.അണ്ടര്‍സെക്രട്ടറി ഡോ.അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഹുവൈലിയാണ് ഉത്തരവിറക്കിയത്.

 

 

Most Popular