Saturday, May 15, 2021
Home Gulf Kuwait കുവൈത്തില്‍ ഇന്ത്യക്കാരനെ കുത്തിക്കൊന്നു; പ്രതിയും ഇന്ത്യക്കാരന്‍

കുവൈത്തില്‍ ഇന്ത്യക്കാരനെ കുത്തിക്കൊന്നു; പ്രതിയും ഇന്ത്യക്കാരന്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാക്ക് തര്‍ക്കത്തിനിടെ ഇന്ത്യക്കാരനെ മറ്റൊരു ഇന്ത്യക്കാരന്‍ കുത്തിക്കൊന്നു. അല്‍ അഹ്‌മദി ഗവര്‍ണറേറ്റില്‍ അഹ്‌മദി പമ്പിന് സമീപമുള്ള കോണ്‍വോയ് റോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഇന്ത്യക്കാരനായ യുവാവിനെ മറ്റൊരു ഇന്ത്യന്‍ സ്വദേശി കുത്തിയത്. കുത്തേറ്റ യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. 30 വയസ്സുകാരനാണ് മരിച്ചത. പ്രതിയായ 27 വയസ്സുകാരനെ പോലിസ് പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു.

അല്‍ അഹ്‌മദിയില്‍ 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. നേരത്തേ ഒരു കുവൈത്ത് പൗരനെ പ്രവാസി കുത്തിക്കൊലപ്പെടുത്തിയിരുന്നു. പ്രതി തുടര്‍ന്ന് പോലിസില്‍ കീഴടങ്ങുകയായിരുന്നു.

Most Popular