Wednesday, August 4, 2021
Home Gulf Kuwait കുവൈത്ത് ഇന്ത്യന്‍ അംബാസഡറായി സിബി ജോര്‍ജ് ചുമതലയേറ്റു

കുവൈത്ത് ഇന്ത്യന്‍ അംബാസഡറായി സിബി ജോര്‍ജ് ചുമതലയേറ്റു

കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി മലയാളി ഐഎഫ്എസ് ഓഫിസര്‍ സിബി ജോര്‍ജ് ചുമതലയേറ്റു. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ കെ. ജീവസാഗര്‍ മേയ് 31ന് വിരമിച്ച ഒഴിവിലേക്കാണ് 1993 ബാച്ച് ഉദ്യോഗസ്ഥനായ സിബി ജോര്‍ജ് എത്തിയത്.

2017 മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് അംബാസഡറായ അദ്ദേഹം വത്തിക്കാന്‍ സിറ്റിയുടെ ചുമതലയും വഹിച്ചിരുന്നു. ഈജിപ്ത്, ഖത്തര്‍, ഇറാന്‍, അമേരിക്ക, പാകിസ്താന്‍, സൗദി എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐഎഫ്എസില്‍ മികച്ച പ്രവര്‍ത്തനത്തിന് നല്‍കുന്ന എസ്‌കെ സിങ് അവാര്‍ഡ് ഫോര്‍ എക്സലന്‍സിന് 2014ല്‍ അര്‍ഹനായിരുന്നു. കോട്ടയം പാലാ സ്വദേശിയാണ്.

കൈറോ അമേരിക്കന്‍ സര്‍വകലാശാലയില്‍നിന്ന് അറബി ഭാഷയില്‍ പി.ജി ഡിപ്ലോമ നേടിയിട്ടുണ്ട്. പ്രവാസികള്‍ ഏറെ സങ്കീര്‍ണവും പ്രയാസകരവുമായ സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തില്‍ കുവൈത്തിലെ ഇന്ത്യക്കാരുടെ ഉത്തരവാദിത്തം ഏല്‍ക്കുന്ന സിബി ജോര്‍ജിന് വലിയ ദൗത്യമാണ് നിര്‍വഹിക്കാനുള്ളത്. ദൗത്യമേറ്റെടുത്ത സ്ഥലങ്ങളിലെല്ലാം മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച സിബി ജോര്‍ജ് കുവൈത്തിലെ പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷയാണു നല്‍കുന്നത്.

Most Popular