റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കാന്‍ കുവൈത്ത് എയര്‍ ലൈന്‍സിന്റെ നിര്‍ദേശം

kuwait international airport

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ പുറത്തേക്കുള്ള വിമാന യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ കഴിഞ്ഞ മാസം റദ്ദാക്കിയ വിമാനങ്ങള്‍ക്ക് പണം തിരികെ നല്‍കണമെന്ന് കുവൈത്തിലെ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ രാജ്യത്തെ എല്ലാ എയര്‍ലൈന്‍സിനും ട്രാവല്‍ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഡിസംബര്‍ 21 മുതല്‍ ജനുവരി 1 വരെ കുവൈറ്റ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.

ബുക്കിംഗ് നിബന്ധനകള്‍ കണക്കിലെടുക്കാതെ ഡിസംബര്‍ 21 മുതല്‍ ജനുവരി 1 വരെ റദ്ദാക്കിയ യാത്രാ ടിക്കറ്റിന്റെയും ഹോട്ടല്‍ റിസര്‍വേഷനുകളുടെയും മറ്റ് യാത്രാ സേവനങ്ങളുടെയും മൂല്യം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടാന്‍ യാത്രക്കാര്‍ക്ക് അവകാശമുണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ(ഡിജിസിഎ) സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.