
കുവൈത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പുതിയ ഫീസ് അവതരിപ്പിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പബ്ലിക് അതോറിറ്റി നല്കുന്ന സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയതായി വാണിജ്യ വ്യവസായ മന്ത്രി ഫൈസല്‍ അല്‍ മദ്ലെജ് അറിയിച്ചതായി അല്‍ ഖബാസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇനിമുതല്‍ ദിനംപ്രതിയുള്ള 7 ഇടപാടുകള്‍ക്ക് 1 ദിനാര്‍ മുതല്‍ 10 ദിനാര്‍ വരെ ഫീസ് ഈടാക്കുന്നതാണ്. പുതിയ തീരുമാനം അനുസരിച്ച്, തൊഴിലാളിയ്ക്ക് ഒരു സ്റ്റാറ്റസ് സ്റ്റേറ്റ്മെന്റ് സര്‍ട്ടിഫിക്കറ്റും തൊഴില്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നത് 1 ദിനാര്‍ വീതം ചിലവഴിക്കേണ്ടി വരും.
ജീവനക്കാര്‍ക്ക് തൊഴിലുടമയുടെ സിഗ്നേച്ചര്‍ അംഗീകാര സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 5 ദിനാര്‍ ഈടാക്കുന്നതാണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാര്ക്കും ബൈദുണുകളുടെയും വര്‍ക്ക് പെര്‍മിറ്റ് ഇഷ്യു ചെയ്യുന്നതിനോ പുതുക്കുന്നതിനോ 10 ദിനാര്‍ ഫീസ് ഈടാക്കാന്‍ തീരുമാനമായതായി അദ്ദേഹം അറിയിച്ചു.