Sunday, June 20, 2021
Home Gulf Kuwait വ്യാജ പി‌സി‌ആർ‌ സർ‌ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത്

വ്യാജ പി‌സി‌ആർ‌ സർ‌ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത്. ഇത്തരത്തില്‍ കുവൈത്തിലേക്ക് പ്രവേശിക്കുന്ന വിദേശ യാത്രക്കാരെ അതേ വിമാനത്തില്‍ തന്നെ തിരിച്ചയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ ഇവര്‍ യാത്ര ചെയ്ത വിമാന കമ്പനിക്ക് 500 ദിനാര്‍ വീതം പിഴ ചുമത്തുകയും ചെയ്യും.

ഈജിപ്ത്, ഇന്ത്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പിസിആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായെത്തിയ നിരവധി പേര്‍ക്ക് കുവൈത്തില്‍ നടന്ന പരിശോധനയില്‍ പോസിറ്റിവ് ആണെന്ന് കണ്ടെത്തിയിരുന്നു ഇത്തരത്തില്‍ വ്യാജ പി സി ആര്‍ സര്‍ട്ടിഫിക്കറ്റുമായി രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണു നടപടി. എന്നാല്‍ യാത്രക്കാരന്‍ സ്വദേശിയാണെങ്കിലും ഇവരെ വിമാന താവളത്തില്‍ വെച്ച് വിശദമായ പരിശോധനക്ക് ശേഷമേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.

Most Popular