Tuesday, August 3, 2021
Home Gulf Kuwait കുവൈത്തില്‍ ചില മേഖലകളില്‍ തൊഴില്‍ മാറ്റത്തിന് നിരോധനം

കുവൈത്തില്‍ ചില മേഖലകളില്‍ തൊഴില്‍ മാറ്റത്തിന് നിരോധനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചില മേഖലകളില്‍ നിന്ന് തൊഴില്‍ മാറ്റം നടത്തുന്നത് നിരോധിച്ചു കൊണ്ട് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഉത്തരവിട്ടു. വ്യവസായം, കൃഷി, നാല്‍ക്കാലികളെ മേയ്ക്കല്‍, സഹകരണ സൊസൈറ്റികള്‍, ഫ്രീ ട്രേഡ് സോണ്‍ യൂനിയനുകള്‍ എന്നീ മേഖലകളില്‍ നിന്ന് മറ്റ് ജോലികളിലേക്ക് മാറാനാവില്ല.

ഈ മേഖലകളില്‍ രൂക്ഷമായ തൊഴിലാളി ക്ഷാമം നിലനില്‍ക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും നിരോധനം താല്‍ക്കാലികമാണെന്നും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയരക്ടര്‍ ജനറല്‍ അഹ്‌മദ് അല്‍ മൂസ പ്രസ്താവനയില്‍ അറിയിച്ചു.

Most Popular