കുവൈത്ത് സിറ്റി: കുവൈത്തില്‍ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കൊടുങ്ങല്ലൂര്‍, എറിയാട്, യു ബസാര്‍ സ്വദേശി കൊല്ലിയില്‍ റഷീദ് അബ്ദുള്‍ കരീം (42) ആണ് മരിച്ചത്. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് സ്വയം ഡ്രൈവ് ചെയ്തു പോകും വഴി ഹൃദയാഘാതം സംഭവിച്ചു എന്നാണു പ്രാഥമിക നിഗമനം.
വാഹനം ബസ് സ്റ്റോപ്പില്‍ ഇടിച്ചു നിന്ന നിലയിലായിരുന്നു. മെട്രോ മെഡിക്കല്‍ കെയര്‍ ഐടി മാനേജര്‍ ആയിരുന്നു. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം സബാഹ് അല്‍ നാസറില്‍ ആയിരുന്നു താമസം. ഭാര്യ:തസ്നി. മക്കള്‍: ഫഹീം, ഫര്‍ഹദ്, ഫദിയ.