Saturday, April 17, 2021
Home Gulf Kuwait കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കാന്‍ കുവൈത്ത് ആലോചിക്കുന്നു

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കാന്‍ കുവൈത്ത് ആലോചിക്കുന്നു

കുവൈറ്റ് സിറ്റി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ കുവൈത്തിലേക്ക് തിരിച്ചു വരുമ്പോള്‍ അവര്‍ക്ക് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റീന്‍ ഒഴിവാക്കുന്നതിനേക്കുറിച്ച് ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. കൂടുതല്‍ ആളുകളെ വാക്‌സിന്‍ എടുക്കുന്നതിന് പ്രേരിപ്പിക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. വാക്‌സിന്റെ കൂടുതല്‍ ഡോസുകള്‍ രാജ്യത്ത് എത്തിയിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗത വര്‍ധിപ്പിക്കുന്നതിലൂടെ രാജ്യത്തെ കോവിഡ് നിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം വരെ രാജ്യത്ത് 2,20,000 ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയതായും മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ രാജ്യത്തിന് പുറത്തു പോയി തിരിച്ചു വരുമ്പോള്‍ ക്വാറന്റീന്‍ ഒഴിവാക്കുമെന്ന് ഖത്തര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

 

Most Popular