News Flash
X
പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു

പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു

personGulf Malayaly access_timeThursday December 5, 2019
HIGHLIGHTS
പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ ഔദ്യോഗിക ഉദ്ഘാടനം അല്‍ ഹംറ കുവൈത്ത് ഹോട്ടലില്‍ ശെയ്ഖ് ദുവൈജ് ഖലീഫ അല്‍ സബാഹ് നിര്‍വഹിച്ചു.

കുവൈത്ത് സിറ്റി: പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ ഔദ്യോഗിക ഉദ്ഘാടനം അല്‍ ഹംറ കുവൈത്ത് ഹോട്ടലില്‍ ശെയ്ഖ് ദുവൈജ് ഖലീഫ അല്‍ സബാഹ് നിര്‍വഹിച്ചു. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം (സുപ്രീം കോടതി-അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ) ഉദ്ഘാടന ചടങ്ങില്‍ മുഖ്യ അതിഥി ആയിരുന്നു.

ലോക കേരള സഭാംഗവും പ്രവാസി ലീഗ് സെല്‍ കുവൈത്ത് ചാപ്റ്റര്‍ കണ്‍ട്രി ഹെഡുമായ ബാബു ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍ സ്വാഗതവും ട്രഷറര്‍ ആന്‍ഡ് പ്രോഗ്രാം കണ്‍വീനര്‍ ഷൈനി ഫ്രാങ്ക് പരിപാടിയുടെ മുഖ്യ ഏകോപനവും നടത്തി.

ചടങ്ങില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം, ഇന്ത്യന്‍ ബിസിനസ്സ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ -കുവൈത്ത്, വിവിധ ഇന്ത്യന്‍ സ്‌കൂള്‍ പ്രധാന അധ്യാപകര്‍, മിനിസ്ട്രി ഓഫ് ഹെല്‍ത്ത്, കുവൈത്ത് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, ലീഗല്‍ ഡയറക്റ്റര്‍ സെന്റര്‍, പേഷ്യന്റ് ഹെല്പിങ് ഫണ്ട് സൊസൈറ്റി, ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളുടെ പ്രതിനിധികളും സംബന്ധിച്ചു.

ഇന്ത്യന്‍ കലാകാരായമഹേഷ് അയ്യര്‍ (സ്മാര്‍ട്ട് ഭവന്‍സ് പ്രിന്‍സിപ്പല്‍), ഡോക്ടര്‍ സുസോവന സുജിത് നായര്‍ പ്രതാപന്‍ മാന്നാര്‍ – തബല ആര്‍ട്ടിസ്റ്റ്, കുമാരി അഹല്യ മീനാക്ഷി -വീണ ആര്‍ട്ടിസ്റ്റ്, പ്രശസ്ത കുവൈത്തി വയലിനിസ്റ്റ് അബ്ദുല്‍ അസീസ് എന്നിവരുടെ കലാപ്രകടനവും നടന്നു. ചടങ്ങില്‍ പിഎല്‍സി ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം എഴുതിയ പുസ്തകങ്ങളുടെ പ്രകാശനം ശെയ്ഖ് ദുവൈജ് ഖലീഫ അല്‍ സബാഹ് നിര്‍വഹിച്ചു.
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും മുന്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് കുര്യന്‍ ജോസഫുമാണ്
പ്രവാസി ലീഗല്‍ സെല്ലിന്റെ രക്ഷാധികാരികള്‍.

ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച്
സാധാരണക്കാര്‍ക്ക് നിയമോപദേശവും കൗണ്‍സിലിങും നിയമ അവബോധവും സൗജന്യമായി കൊടുക്കുക എന്ന ഉദ്യേശത്തോടെ ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പിഎല്‍സി യുടെ വിവിധ ചാപ്റ്ററുകള്‍ അതതു രാജ്യങ്ങളിലെ നിയമ വിദഗ്ധരും അഭിഭാഷകരുമായി കൈകോര്‍ത്തു പ്രവര്‍ത്തിച്ചു സേവനങ്ങള്‍ നല്‍കി വരുന്നു.

പിഎല്‍സി കുവൈത്ത് ചാപ്റ്ററുമായി കരാറിലേര്‍പ്പെടാന്‍ മുന്നോട്ടു വന്നിട്ടുള്ളത്, പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ലീഗല്‍ ഡയറക്റ്റര്‍ സെന്ററിലെ അഭിഭാഷകരായ നാസര്‍ അല്‍ അജ്മി, യൂസഫ് അല്‍ മുതൈയറി എന്നിവരാണ്.
പ്രവാസികളായ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്.

SHARE :
folder_openTags
content_copyCategory