Monday, July 26, 2021
Home Gulf Kuwait പൊതുമുതൽ നശിപ്പിക്കുന്നത് തടയാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്

പൊതുമുതൽ നശിപ്പിക്കുന്നത് തടയാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: പൊതുമുതൽ നശിപ്പിക്കുന്നത് തടയാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്. ബീച്ചുകളിൽ സുരക്ഷാ ഉറപ്പാക്കുന്നതിന് കൂടിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ ഇനി മുതൽ യൂണിഫോമിലും അല്ലാതെയും പൊലീസ് നിരീക്ഷണം ശക്തമാക്കും.

ബീച്ചുകളിലെ വിളക്കുകാലുകളും ദിശാസൂചികളും നശിപ്പിക്കുക, ടാപ്പുകള്‍ നശിപ്പിക്കുക തുടങ്ങിയ അക്രമ പ്രവര്‍ത്തനങ്ങളെ തടയുന്നതിന് മുനിസിപ്പാലിറ്റി ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Most Popular