News Flash
X
സു​ഡാ​നി​ലേ​ക്ക്​ കു​വൈ​ത്ത്​ റെ​ഡ്​​ക്ര​സ​ന്‍​റ്​  സൊ​സൈ​റ്റിയുടെ ​സ​ഹാ​യം​ തു​ട​രു​ന്നു

സു​ഡാ​നി​ലേ​ക്ക്​ കു​വൈ​ത്ത്​ റെ​ഡ്​​ക്ര​സ​ന്‍​റ്​ സൊ​സൈ​റ്റിയുടെ ​സ​ഹാ​യം​ തു​ട​രു​ന്നു

personSJ access_timeThursday October 15, 2020
HIGHLIGHTS
കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റി പ്രളയം ദുരിതം വിതച്ച സുഡാനിലേക്ക് ഏഴാമത് വിമാനം അയച്ചു.

കുവൈത്ത് സിറ്റി: കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റി പ്രളയം ദുരിതം വിതച്ച സുഡാനിലേലേക്ക് ഏഴാമത് വിമാനം അയച്ചു.കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ വിമാനത്തില്‍ ഭക്ഷ്യവസ്തുക്കള്‍, മരുന്ന്, തമ്പ് ഉപകരണങ്ങള്‍, വാട്ടര്‍ പമ്പ് തുടങ്ങി 40 ടണ്‍ സാധനങ്ങളാണ് ഓരോ വിമാനത്തിലും അയച്ചത്. സുഡാനിലേക്ക് സഹായമെത്തിക്കുന്നതിനായി കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റി പൊതുജനങ്ങളോട് അഭ്യര്‍ഥന നടത്തിയിരുന്നു. റെഡ്ക്രസന്റ് സൊസൈറ്റിയുടെ വെബ്‌സൈറ്റിലെ ലിങ്ക് വഴി സഹായം അയക്കാവുന്നതാണ്. സുഡാനീസ് റെഡ്ക്രസന്റുമായി സഹകരിച്ചാണ് വിതരണം ഉള്‍പ്പെടെ അവിടത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സഹായം ലഭിക്കുന്നതിനനുസരിച്ച് ഇനിയും സാധനങ്ങള്‍ അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

SHARE :
folder_openTags
content_copyCategory