സിവില്‍ ഐഡി നി​ര്‍​ത്തു​ന്നു​വെ​ന്ന വാ​ര്‍​ത്ത ത​ള്ളി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് സിവില്‍ ഐഡി കാര്‍ഡിന് പകരം റെസിഡന്‍സ് കാര്‍ഡ് നല്‍കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി. ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ ഇതുവരെ എത്തിയില്ലെന്നും രാജ്യത്തെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖയായി സിവില്‍ ഐഡി കാര്‍ഡ് സംവിധാനം തുടരുമെന്ന് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള റെസിഡന്‍ഷ്യല്‍ നിലവിലുള്ളത് വിലയിരുത്തി സമഗ്ര പഠനത്തിന് ശേഷം കുവൈത്തിലും ഈ രീതി നടപ്പാക്കാന്‍ ഒരുങ്ങുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.