Thursday, July 29, 2021
Home Gulf Kuwait കുവൈത്തില്‍ കോവിഡ് ചികില്‍സയില്‍ ആയിരുന്ന നാലുപേര്‍ കൂടി മരിച്ചു; 514 പുതിയ കേസുകള്‍

കുവൈത്തില്‍ കോവിഡ് ചികില്‍സയില്‍ ആയിരുന്ന നാലുപേര്‍ കൂടി മരിച്ചു; 514 പുതിയ കേസുകള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 514 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് 71,713 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം, ഇന്ന് 713 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 62,519 പേരാണ് രോഗമുക്തി നേടിയത്.

ഇന്ന് നാല് കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 478 ആയി. 7,716 പേരാണ് നിലവില്‍ രാജ്യത്ത് രോഗികളായി ഉള്ളത്. ഇതില്‍ 115 പേര്‍ ഐസിയുവിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3,223 പേര്‍ക്ക് പരിശോധന നടത്തി. രാജ്യത്ത് ഇതുവരെ 5,32,353 പേര്‍ക്കാണ് പരിശോധന നടത്തിയത്.

Most Popular