Wednesday, August 4, 2021
Home Gulf Kuwait കുവൈത്തില്‍ നാലുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; 526 പേര്‍ക്കു രോഗമുക്തി

കുവൈത്തില്‍ നാലുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; 526 പേര്‍ക്കു രോഗമുക്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 388 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പുതുതായി 526 പേര്‍ കൂടി രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 68,299 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 59,739 പേരും പൂര്‍ണമായി രോഗമുക്തി നേടി.

461 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചുമരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 8,099 പേരാണ്. ഇതില്‍ 126 കേസുകള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Most Popular