Sunday, September 26, 2021
Home Gulf Kuwait കുവൈത്തില്‍ 608 പേര്‍ക്കു കൂടി കോവിഡ്; 200 പേര്‍ ഇന്ത്യക്കാര്‍

കുവൈത്തില്‍ 608 പേര്‍ക്കു കൂടി കോവിഡ്; 200 പേര്‍ ഇന്ത്യക്കാര്‍

കുവൈത്ത് സിറ്റി: 24 മണിക്കൂറിനിടെ കുവൈത്തില്‍ 608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 22,575 ആയി. പുതിയ രോഗികളില്‍ 200 പേര്‍ ഇന്ത്യക്കാര്‍ ആണ്. 7230 ഇന്ത്യക്കാര്‍ക്ക് ഇതിനകം രോഗം ബാധിച്ചു.

ഇന്ന് 7 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 172 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളില്‍ 180 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 114 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 175 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 78 പേര്‍ക്കും ജഹറയില്‍ നിന്നുള്ള 61 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

പുതുതായി 685 പേര്‍ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 7306 ആയി.

Kuwait reports 608 COVID-19 infections, seven deaths


 

Most Popular