Tuesday, September 21, 2021
Home Gulf Kuwait കുവൈത്തില്‍ സ്‌കൂളുകള്‍ അടുത്ത മാസം തുറക്കും; പ്രവര്‍ത്തനം രണ്ട് ഷിഫ്റ്റില്‍

കുവൈത്തില്‍ സ്‌കൂളുകള്‍ അടുത്ത മാസം തുറക്കും; പ്രവര്‍ത്തനം രണ്ട് ഷിഫ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ സപ്റ്റംബറില്‍ സ്പ്തംബറില്‍ സ്‌കൂളുകള്‍ റഗുലര്‍ ക്ലാസായി അധ്യയന വര്‍ഷം ആരംഭിക്കും. 2 ഷിഫ്റ്റില്‍ ആയിരിക്കും സ്‌കൂളുകളുടെ പ്രവര്‍ത്തനം. കോവിഡ് കാരണം 2020 മാര്‍ച്ചില്‍ അടച്ചിട്ട ശേഷം ഇതാദ്യമായാണ് റെഗുലര്‍ ക്ലാസ് ആരംഭിക്കുന്നത്.

ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് സ്‌കൂള്‍ പ്രവര്‍ത്തനം 2 ഷിഫ്റ്റാക്കുന്നത്. ആദ്യ ഷിഫ്റ്റ് രാവിലെ 7ന് ആരംഭിച്ച് 11ന് അവസാനിക്കും. 11.10ന് ആരംഭിച്ച് 3.10ന് അവസാനിക്കുന്നതാകും രണ്ടാമത്തെ ഷിഫ്റ്റ്.

ക്ലാസ് മുറികളില്‍ ഓരോ ഷിഫ്റ്റിലും പകുതി വീതം കുട്ടികള്‍ക്കായിരിക്കും പ്രവേശനം. അധ്യാപകരുടെ ജോലിയും വീതിച്ചു നല്‍കും. ക്ലാസ് പീരിയഡുകളുടെ എണ്ണം കുറയ്ക്കും. ക്ലാസുകളില്‍ പഠിപ്പിക്കേണ്ടതില്ലാത്ത വിഷയങ്ങളുടെ അധ്യാപകരെ മറ്റ് സേവനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തും.

Most Popular