Thursday, June 17, 2021
Home Gulf Kuwait ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്

ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്

കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്ന് ഫ്രഞ്ച് നഗരമായ നീസില്‍ ഉണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് കുവൈത്ത്. നിരപരാധികളെ ലക്ഷ്യം വെച്ചുള്ള ക്രിമിനല്‍ നടപടി എല്ലാ മതമൂല്യങ്ങള്‍ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരാണെന്ന് ഫ്രഞ്ച് പ്രസിഡന്റിന് അയച്ച സന്ദേശത്തില്‍ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്സ്വബാഹ് പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി അറിയിച്ച അമീര്‍, എല്ലാ തരത്തിലുമുള്ള ഭീകരതയെയും തീവ്രവാദത്തെയും എതിര്‍ക്കുന്നതാണ് കുവൈത്തിന്റെ നിലപാടെന്നും വ്യക്തമാക്കി. കിരീടാവകാശി ശൈഖ് മിഷ്അല്‍ അല്‍ അഹ്മദ് അസ്സ്വബാഹും പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സ്വബാഹും ഫ്രഞ്ച് പ്രസിഡന്റിന് അനുശോചന സന്ദേശങ്ങള്‍ അയച്ചു. ഫ്രഞ്ച് നഗരമായ നീസില്‍ ഉണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അതിനിടെ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് കുവൈത്തിലെ 37ഓളം എന്‍ജിഒകള്‍ ഐക്യരാഷ്ട്ര സഭയോടും മനുഷ്യാവകാശ കൗണ്‍സിലിനോടും ആവശ്യപ്പെട്ടു.

Most Popular