Wednesday, June 23, 2021
Home Gulf Kuwait ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തി കുവൈത്തും; യുഎഇയിലേക്കും ഒമാനിലേക്കും ഇന്ന് അര്‍ധരാത്രി മുതല്‍

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തി കുവൈത്തും; യുഎഇയിലേക്കും ഒമാനിലേക്കും ഇന്ന് അര്‍ധരാത്രി മുതല്‍

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തി കുവൈത്തും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്കു തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍നിന്നുള്ള യാത്രയ്ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇത് ബാധകമായിരുന്നില്ല. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് വിമാനങ്ങളുടെ മടക്ക യാത്രയില്‍ കുവൈത്തിലേക്ക് പോകാന്‍ സൗകര്യമുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ ഇവര്‍ക്ക് മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയശേഷം കുവൈത്തില്‍ പ്രവേശിക്കാം.

അതേസമയം, യു.എ.ഇ യിലേക്കും ഒമാനിലേക്കുമുള്ള യാത്രാ വിലക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. സൗദിയിലേക്കു നിലവില്‍ വിമാന സര്‍വീസ് ഇല്ല. ബഹ്‌റൈനും ഖത്തറും മാത്രമാണ് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് വിലക്കില്ലാത്ത രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍.
Kuwait suspends commercial flights from India
ALSO WATCH

Most Popular