Thursday, June 17, 2021
Home Gulf Kuwait കുവൈത്തില്‍ അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

കുവൈത്തില്‍ അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി: കുവൈത്തില്‍ അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ആരോഗ്യമന്ത്രാലയം. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടിയന്തിര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തി വയ്ക്കണമെന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ മുസ്തഫ അല്‍ റിദ നിര്‍ദേശം നല്‍കി.

കോവിഡ് ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി വലിയ വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തുന്നത് . നിലവില്‍ പതിനായിരത്തിലേറെ പേരാണ് ആശുപത്രിയില്‍ ഉള്ളത് . തീവ്ര പരിചണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ട് . ഈ സാഹചര്യത്തിലാണ് കോവിഡ് വാര്‍ഡുകള്‍ വിപുലീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത് .

Most Popular