Tuesday, September 21, 2021
Home Gulf Kuwait കുവൈത്തില്‍ ഇന്ന് മരിച്ചത് മൂന്ന് മലയാളികള്‍; ഒരു ആത്മഹത്യ

കുവൈത്തില്‍ ഇന്ന് മരിച്ചത് മൂന്ന് മലയാളികള്‍; ഒരു ആത്മഹത്യ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് ഒരു ആത്മഹത്യ ഉള്‍പ്പെട് മൂന്ന് മലയാളികള്‍ മരിച്ചു. രണ്ട് കണ്ണൂര്‍ സ്വദേശികളും ഒരു കൊല്ലം സ്വദേശിയുമാണ് മരിച്ചത്.

കണ്ണൂര്‍ സ്വദേശി ലിജീഷ് പെരുന്തലയെ ആണ് അബ്ബാസിയയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പ്ലംബിങ് ജോലിക്കാരനായിരുന്ന ലിജീഷ് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പുറംജോലികള്‍ ചെയ്തുവരികയായിരുന്നു. സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

കൊല്ലം പിറവന്തൂര്‍ ഷണ്‍മുഖ വിലാസം വീട്ടില്‍ രാജേഷ് (41) ആണ് മരിച്ചത്. പിതാവ്: രാജു ഗംഗാധരന്‍. മാതാവ്: പരേതയായ ഗീത. സഹോദരി: ഗ്രീഷ്മ. അവിവാഹിതനാണ്.

കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും ജഹ്‌റയിലെ തലശ്ശേരി ഹോട്ടല്‍ ഉടമയുമായ റഫീഖ് കൊട്ടാരത്തില്‍ (49) ആണ് മരിച്ച മൂന്നാമത്തെയാള്‍. ജഹ്‌റ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: സഹല്‍, ഹന്നാന്‍, റീം റഫീഖ്.

 

Most Popular